മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ടൗൺ ശുചീകരണം ഒന്നാം ഘട്ടം നടത്തി
May 19, 2026
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ടൗൺ ശുചീകരണം ഒന്നാം ഘട്ടം നടത്തി.
21-4-26 വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ബാലൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അശ്വതി അജികുമാർ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ടി.കെ മനോജ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടി രാജു ,കുറ്റിക്കാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വിശ്വരാജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ടൗൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനികൾ,, സിഡിഎസ് ചെയർപേഴ്സൺ ,വ്യാപാരികൾ ,ഹരിത കർമ്മ സേന അംഗങ്ങൾ , ലയൺസ് ക്ലബ് അംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ , നാട്ടുകാർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ , ആശാവർക്കർമാർ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി