സംസ്ഥാന സർക്കാർ
പഞ്ചായത്ത്
ജനകീയസൂത്രണത്തിൻ്റെ മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണ് പൊതുവിൽ കേരളവും നമ്മുടെ പഞ്ചായത്തും നേടിയിട്ടുള്ളത്. പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചം എത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സുസ്ഥിര സാമ്പത്തിക വികസനം, ഗുണനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങൾ, മാലിന്യ നിർമാർജനം, ദാരിദ്ര നിർമാർജനം എന്നിവയിലൊക്കെ നല്ല മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിലേക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം നടപ്പിലാക്കുന്നതിൽ ഇനിയും ഏറെ നമുക്ക് മുന്നേറാനുണ്ട്.കിലോമീറ്ററുകൾ പരന്നുകിടക്കുന്ന ഭൂമിശാസ്ത്ര പ്രത്യേകതകളും മലയോര പഞ്ചായത്തിന്റെ സാമ്പത്തിക പരിമിതികളുമാണ് ഇതിന് തടസ്സമാകുന്നത്. ഇതുകൂടി മറികടക്കാൻ നമുക്കാവണം. അതിദരിദ്ര മുക്ത പഞ്ചായത്താവാൻ നമുക്ക് വേഗത്തിൽ സാധിച്ചത് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാണ്....
കെ ശോഭനകുമാരി
പ്രസിഡൻ്റ്
മനോജ് കുമാർ ടി കെ
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വൈഷ്ണവി ടി സി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രാജു ടി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
അശ്വതി അജികുമാർ
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
വിശ്വരാജ് എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാറഡുക്ക ബ്ളോക്കിലാണ് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാർഡുകൾ :17വിസ്തീർണ്ണം : 66 ചതുരശ്ര കിലോമീറ്റർ തെക്ക് - കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകൾവടക്ക് - ദേലംപാടി ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനംകിഴക്ക് - കർണ്ണാടക റിസ്സർവ് ഫോറസ്റ്റ്, പനത്തടി പഞ്ചായത്ത്പടിഞ്ഞാറ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത്